Wednesday, 22 November 2017

weekly reflection -1

ആദ്യ ആഴ്ചയിൽ -13/11/2017 -17/11/2017

              2016-2018 അധ്യയന വർഷത്തെ ബി. എഡ് പരിശീലനത്തിന്റെ ഭാഗമായി കോളേജിലെ വിവിധ ഓപ്ഷനുകളിൽ നിന്ന് ഞാൻ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥിനികൾ 13/11/2017, തിങ്കളാഴ്ച NSS HSS പ്രാക്കുളം സ്കൂളിൽ എത്തിച്ചേരുകയും ഹെഡ്മിസ്ട്രസ് ജയ ടീച്ചറിനെ കണ്ട് രജിസ്റ്റർ നൽകുകയും ആവശ്യമായ നിർദ്ദേശങ്ങൾ വാങ്ങുകയും ഓപ്ഷൻ അധ്യാപികയെ സമീപിക്കുകയും ചെയ്തു.

                എനിക്ക് അധ്യാപനത്തിനായി കിട്ടിയത് ഏട്ടിലെ രസതന്ത്രവും ഊർജ്ജതന്ത്രവുമാണ്. കൂടാതെ അതികം ക്ലാസ്സുകളും കിട്ടി. എട്ടാം ക്ലാസ്സിലെ ലായനികളും പ്രതിപതനം ഗോളീയ ദർപ്പണങ്ങളിൽ തുടങ്ങിയ പാഠങ്ങൾ പാഠങ്ങളായിരുന്നു ഞാൻ എടുത്തു തുടങ്ങിയത്. ലീനം ലായകം, ഗോളിയ ദർപ്പണങ്ങൾ, ലായനിയുടെ ഗാഢത, ഗോളിയ ദർപ്പണങ്ങളിലെ സാങ്കേതിക പദങ്ങൾ എന്നീ പാഠഭാഗങ്ങൾ ആണ് പഠിപ്പിച്ചത് .വിവിധ പരീക്ഷണങ്ങളീലൂടെ ആണ് പഠിപ്പിച്ചത്. അതുകൊണ്ട് തന്നെ കുട്ടികളുടെ ശ്രദ്ധ ആകർഷിക്കാനായി കഴിഞ്ഞു.
   
                       
            നവംബർ 14 നു ശിശുദിനവും ആഘോഷിച്ചു. പ്രത്യേകം അസംബ്ലി അന്ന്  ഉണ്ടായിരുന്നു. വളരെ നല്ലൊരു ആഴ്ച ആയിരുന്നു കടന്നു പോയത്. 

No comments:

Post a Comment