Tuesday, 12 December 2017

Weekly reflection-4




                     പോയവാരം വളരെ നന്നായി നീങ്ങി. പാഠഭാഗങ്ങളുടെ അവസാനഘട്ടത്തിൽ ആയിരുന്നു. രണ്ടു ലെസ്സൺ പ്ലാൻ ആണ് എടുത്തു തീർത്തത്.  അതോടെ ഈ ടേമിൽ ആവശ്യമായ പാഠഭാഗങ്ങൾ എടുത്തു തീർക്കാനായി സാധിച്ചു. ബാക്കി ക്ലാസ്സുകളിൽ റിവിഷൻ തുടങ്ങുകയും ചെയ്തു.
                 
                   പിന്നെ ഒരു പ്രധാനകാര്യത്തിനു സാക്ഷ്യം വഹിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി.  അസ്സെംബ്ളിക്ക് വേണ്ടി കുട്ടികളെ സജ്ജമാക്കിയത്  ഞങ്ങളുടെ മേൽനോട്ടത്തിലായിരുന്നു. അത് ഞങ്ങൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. അസംബ്ലി അവതരിപ്പിച്ചപ്പോൾ പ്രഥമ അദ്ധ്യാപിക പ്രത്യേകം കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. അത് ഞങ്ങൾക്കും സന്തോഷമായി.
         
                    നല്ലൊരു ആഴ്ചയാണ് കടന്നുപോയത്. ഒരു അധ്യാപക സ്റ്റുഡന്റ് എന്ന രീതിയിൽ ആത്മവിശ്വാസം ഓരോ ആഴ്ച കഴിയുമ്പോഴും കൂടുകയാണ്. 

Monday, 4 December 2017

Weekly reflection -3



             
                        അധ്യാപന പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച വളരെ വളരെനന്നായിട്ടാണ് കടന്നു പോയത്. ഈ ആഴ്ച കൊണ്ട് പരീക്ഷക്ക്‌ വേണ്ടുന്ന പോർഷൻസ് ഏകദേശം തീർക്കാനായി സാധിച്ചു. ഈ ആഴ്ച നാല്   ലെസ്സൺ പ്ലാൻ തീർക്കാനായി സാധിച്ചു.

                     ഊർജ്ജതന്ത്രത്തിലെ ഗോളിയദർപ്പണങ്ങളിലെ രേഖ ചിത്രങ്ങൾ, കോൺകേവ് ദർപ്പണത്തിലെ പ്രതിബിംബ രൂപീകരണം  എന്നിവയും രസതന്ത്രത്തിലെ ഭിന്നാത്മക മിശ്രിതങ്ങൾ,  യഥാർത്ഥ ലായനി - കോളോയ്ഡ് - സസ്‌പെൻഷൻ എന്നിവയുമാണ് ലെസ്സൺ പ്ലാൻ ഉപയോഗിച്ച് പഠിപ്പിച്ചത്.

                     കഴിഞ്ഞയാഴ്ച്ച  കഴിഞ്ഞപ്പോൾ ആത്മവിശ്വാസം കൂടിയതായി അനുഭപ്പെട്ടു. കാരണം ഓരോ ദിവസം കഴിയുംതോറും ക്ലാസുകൾ നന്നായി എടുത്തു തീർക്കാനായി സാധിച്ചു.  അതുപോലെ  കുട്ടികളിൽ നിന്നുള്ള പ്രതികരണവും മികച്ചതായിരുന്നു.  വളരെ നല്ലൊരു ആഴ്ച ആണ് കടന്നു പോയത്. 

Tuesday, 28 November 2017

Weekly reflection -2




                 കഴിഞ്ഞ ആഴ്ച വളരെ രസകരമായി ആണ് കടന്നു പോയത്. ആറു ലെസ്സൺ പ്ലാൻ എനിക്ക് തീർക്കാനായി സാധിച്ചു. അതുപോലെ തന്നെ എന്റെ ഓപ്ഷൻ ടീച്ചർ സിമി ടീച്ചർ ക്ലാസ്സ്‌  കാണാനായി വന്നിട്ടുണ്ടായിരുന്നു. ടീച്ചർ മുന്നത്തെ ക്ലാസ്സുകളെക്കാളും നന്നായി എടുത്തു എന്ന് പറഞ്ഞു, അതോടൊപ്പം തന്നെ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നും പറഞ്ഞു. പിന്നീട് ഞങ്ങളുടെ ജനറൽ ടീച്ചർ സംഗീത മിസ്സും വന്നിട്ടുണ്ടായിരുന്നു.  ഞങ്ങളുടെ എല്ലാവരുടെയും ക്ലാസ്സ്‌ കണ്ടിട്ട്,  എല്ലാവർക്കും നല്ല പുരോഗമനം ഉണ്ടെന്നു പറഞ്ഞു.

                                  രസതന്ത്രത്തിലെ പൂരിതലായിനി അതിപൂരിതലായിനി, ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ, ഏകാത്മക മിശ്രിതങ്ങൾ എന്നിവയും ഊർജ്ജതന്ത്രത്തിലെ ഗോളിയദർപ്പണത്തിൽ നിന്നുള്ള പ്രതിപതനം, ഫോക്കസും ഫോക്കസ് ദൂരവും, ഫോക്കസ് തലം -പ്രതിബിംബങ്ങൾ എന്നിവയും ആണ് പഠിപ്പിച്ചത്. നന്നായി ക്ലാസുകൾ ക്ലാസുകൾ എടുക്കാൻ കഴിഞ്ഞു എന്നുള്ള സംതൃപ്തിയോടെയാണ് കഴിഞ്ഞ ആഴ്ച കടന്നുപോയത്. 

Wednesday, 22 November 2017

weekly reflection -1

ആദ്യ ആഴ്ചയിൽ -13/11/2017 -17/11/2017

              2016-2018 അധ്യയന വർഷത്തെ ബി. എഡ് പരിശീലനത്തിന്റെ ഭാഗമായി കോളേജിലെ വിവിധ ഓപ്ഷനുകളിൽ നിന്ന് ഞാൻ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥിനികൾ 13/11/2017, തിങ്കളാഴ്ച NSS HSS പ്രാക്കുളം സ്കൂളിൽ എത്തിച്ചേരുകയും ഹെഡ്മിസ്ട്രസ് ജയ ടീച്ചറിനെ കണ്ട് രജിസ്റ്റർ നൽകുകയും ആവശ്യമായ നിർദ്ദേശങ്ങൾ വാങ്ങുകയും ഓപ്ഷൻ അധ്യാപികയെ സമീപിക്കുകയും ചെയ്തു.

                എനിക്ക് അധ്യാപനത്തിനായി കിട്ടിയത് ഏട്ടിലെ രസതന്ത്രവും ഊർജ്ജതന്ത്രവുമാണ്. കൂടാതെ അതികം ക്ലാസ്സുകളും കിട്ടി. എട്ടാം ക്ലാസ്സിലെ ലായനികളും പ്രതിപതനം ഗോളീയ ദർപ്പണങ്ങളിൽ തുടങ്ങിയ പാഠങ്ങൾ പാഠങ്ങളായിരുന്നു ഞാൻ എടുത്തു തുടങ്ങിയത്. ലീനം ലായകം, ഗോളിയ ദർപ്പണങ്ങൾ, ലായനിയുടെ ഗാഢത, ഗോളിയ ദർപ്പണങ്ങളിലെ സാങ്കേതിക പദങ്ങൾ എന്നീ പാഠഭാഗങ്ങൾ ആണ് പഠിപ്പിച്ചത് .വിവിധ പരീക്ഷണങ്ങളീലൂടെ ആണ് പഠിപ്പിച്ചത്. അതുകൊണ്ട് തന്നെ കുട്ടികളുടെ ശ്രദ്ധ ആകർഷിക്കാനായി കഴിഞ്ഞു.
   
                       
            നവംബർ 14 നു ശിശുദിനവും ആഘോഷിച്ചു. പ്രത്യേകം അസംബ്ലി അന്ന്  ഉണ്ടായിരുന്നു. വളരെ നല്ലൊരു ആഴ്ച ആയിരുന്നു കടന്നു പോയത്. 

Friday, 18 August 2017

അധ്യാപനപരിശീലനം ആദ്യഘട്ടം

അധ്യാപനപരിശീലനം ആദ്യഘട്ടം

             2016-2018 ബി.എഡ് പരിശീലനത്തിന്റെ ഭാഗമായി NSS HSS പ്രാക്കുളം സ്കൂളിൽ ഞങ്ങൾ 3 പേരടങ്ങുന്ന സംഘം ജൂൺ 13 ന് പോയി. ഒൻപതാം ക്ലാസ്സിനു ഫിസിക്സും എട്ടാം.ക്ലാസ്സിൽ കെമസ്ട്രിയുമാണ് ലഭിച്ചത്. വളരെ നല്ല അനുഭവം ആയിരുന്നു അവിടെനിന്നും ഞങ്ങൾക്ക് കിട്ടിയത്. പാഠഭാഗങ്ങൾ പല പരീക്ഷണങ്ങളീലൂടെയും ഐസിടി ഉപയോഗിച്ചും പഠിപ്പിക്കാൻ സാധിച്ചു. സ്കൂളിന്റെ പല പ്രവർത്തനങ്ങളിലും പങ്കാളിയാവാൻ സാധിച്ചു. സ്കുളിൽ കായികദിനത്തിൽ കായികാധ്യാപകൻ ഹർഷകുമാർ  സർ ഞങ്ങൾക്ക് ചില ചുമതലകൾ നൽകുകയും ഞങ്ങൾ അത് സന്തോഷത്തോടെ നിർവഹിക്കുകയും ചെയ്തു. വായനാദിനവും യോഗാദിനവും സ്വാതന്ത്ര്യദിനവും സ്കുളിൽ ആഘോഷിച്ചു. ഇംഗ്ലീഷ് വായനമത്സരത്തിൽ വിധി കർത്താവാകാനുള്ള അവസരവും എനിക്ക് ലഭിക്കുകയുണ്ടായി. വളരെ നല്ല ഒരു അനുഭവം ആയിരുന്നു അത്.
               
                          ഓണപ്പരീക്ഷക്കായ്  കുട്ടികളെ തയാറെടുപ്പിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു. പ്രധാന അദ്ധ്യാപിക ജയ ടീച്ചർ മറ്റു അധ്യാപകരും അനധ്യാപകരും ഞങ്ങൾക്കാവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകി. സ്കൂളിൽ ഒരു ഹെൽത്ത് ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ആഗസ്റ്റ് 17നു ആദ്യ ഘട്ട അധ്യാപന പരിശീലനം അവസാനിപ്പിച്ചു . 

Wednesday, 16 August 2017

August 15 celebration

INDEPENDENCE DAY CELEBRATIONS
              
           Our school NSS HSS PRAKKULAM celebrated Independence day on August 15 ,2017. Headmistress Jaya mam flag hoisted at 7.30 am. Students and teachers participated. The rally started from school ground to Kanjavelly junction.

Saturday, 12 August 2017

Health guidance class

A health guidance class has been conducted on 11th August2017. We selected a topic that is MAZHAKKALA JEEVITHA REETHI .We were assigned different tasks  to each of the members and executed well.

Thursday, 22 June 2017

June 21 -YOGA DAY

Our school has been celebrated international  yoga day on 21st june. A brief description about the importance of yoga given by headmistress Jaya mam.