Monday, 4 December 2017

Weekly reflection -3



             
                        അധ്യാപന പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച വളരെ വളരെനന്നായിട്ടാണ് കടന്നു പോയത്. ഈ ആഴ്ച കൊണ്ട് പരീക്ഷക്ക്‌ വേണ്ടുന്ന പോർഷൻസ് ഏകദേശം തീർക്കാനായി സാധിച്ചു. ഈ ആഴ്ച നാല്   ലെസ്സൺ പ്ലാൻ തീർക്കാനായി സാധിച്ചു.

                     ഊർജ്ജതന്ത്രത്തിലെ ഗോളിയദർപ്പണങ്ങളിലെ രേഖ ചിത്രങ്ങൾ, കോൺകേവ് ദർപ്പണത്തിലെ പ്രതിബിംബ രൂപീകരണം  എന്നിവയും രസതന്ത്രത്തിലെ ഭിന്നാത്മക മിശ്രിതങ്ങൾ,  യഥാർത്ഥ ലായനി - കോളോയ്ഡ് - സസ്‌പെൻഷൻ എന്നിവയുമാണ് ലെസ്സൺ പ്ലാൻ ഉപയോഗിച്ച് പഠിപ്പിച്ചത്.

                     കഴിഞ്ഞയാഴ്ച്ച  കഴിഞ്ഞപ്പോൾ ആത്മവിശ്വാസം കൂടിയതായി അനുഭപ്പെട്ടു. കാരണം ഓരോ ദിവസം കഴിയുംതോറും ക്ലാസുകൾ നന്നായി എടുത്തു തീർക്കാനായി സാധിച്ചു.  അതുപോലെ  കുട്ടികളിൽ നിന്നുള്ള പ്രതികരണവും മികച്ചതായിരുന്നു.  വളരെ നല്ലൊരു ആഴ്ച ആണ് കടന്നു പോയത്. 

No comments:

Post a Comment