അധ്യാപന പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ച പുതിയൊരു അനുഭവത്തിലൂടെയാണ് കടന്നു പോയത്. വിദ്യാർത്ഥികൾക്ക് രണ്ടാം പാദ പരീക്ഷ ബുധനാഴ്ച മുതൽ തുടങ്ങി. പരീക്ഷ ഡ്യൂട്ടി ഞങ്ങൾക്ക് ഉണ്ടായിരുന്നു. വ്യത്യ്സ്തമായ അനുഭവം ആണ് അത് ഞങ്ങളിൽ സൃഷ്ട്ടിച്ചത്.
ആദ്യത്തെ ദിവസം അല്പം പരിഭ്രമം തോന്നിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ആ ചുമതല കൃത്യമായി നിർവഹിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. പരീക്ഷാവേളകളിൽ ഒരു അദ്ധ്യാപിക പുലർത്തേണ്ടുന്ന കടമകളും കർത്തവ്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു.
No comments:
Post a Comment