അധ്യാപന പരിശീലനത്തിന്റെ ഏഴാമത്തെ ആഴ്ച വളരെ നന്നായി തന്നെ കഴിഞ്ഞു. രണ്ടാംപാദ പരീക്ഷക്ക് ശേഷമുള്ള വാരമായിരുന്നു ഇത്. ആദ്യത്തെ ദിവസം കുട്ടികൾ വളരെ കുറവായതിനാൽ പ്രത്യേകിച്ച് ക്ലാസ്സ് ഒന്നും എടുത്തില്ല. രണ്ടാം തീയതി മന്നം ജയന്തി ആയതിനാൽ അവധി ആയിരുന്നു.
5 ലെസ്സൺ പ്ലാൻ എടുത്തു തീർക്കാനായി സാധിച്ചു. രസതന്ത്രത്തിലെ ടോപ്പിക്ക് ആയ തിളനിലയും തിളനിലയെ സ്വാധീനിക്കുന്ന ഘടകങ്ങളും, പ്രതലബലം , വിശിഷ്ട താപധാരിതയുമാണ് പഠിപ്പിച്ചത്. കുട്ടികൾ നന്നായി സഹകരിച്ചു. ഊർജ്ജതന്ത്രത്തിലെ ശബ്ദസ്രോതസ്സുകളും, ശബ്ദവും തുടങ്ങിയ ടോപ്പിക്കുകളാണ് എടുത്തത്.


No comments:
Post a Comment